വിഷുക്കട്ട തയ്യാറാക്കുന്ന വിധം

കേരളത്തിന്റെ ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് മധ്യകേരളത്തിലും മലബാർ ഭാഗങ്ങളിലും വിഷുദിനത്തിന്റെ അനിവാര്യ ഘടകമായി തയ്യാറാക്കുന്ന ഒരു പാരമ്പര്യ വിഭവമാണ് വിഷുക്കട്ട. ലളിതമായ ചേരുവകളിൽ നിന്ന് തയ്യാറാക്കുന്നെങ്കിലും അതിന്റെ പിന്നിൽ ഒരു വലിയ സംസ്കാരസ്മരണയും കുടുംബസ്നേഹവും നിറഞ്ഞിരിക്കുന്നു. വിഷുക്കണി കാണിച്ചശേഷം വീട്ടുകാർക്ക് ആദ്യം നൽകുന്ന ഭക്ഷണമെന്ന നിലയിലാണ് വിഷുക്കട്ടയ്ക്ക് പ്രത്യേക സ്ഥാനമുള്ളത്.
വിഷുക്കട്ടയ്ക്ക് ആവശ്യമായ ചേരുവകൾ
അരി (പച്ചരിയോ ഉണക്കലരിയോ ആകാം )
തേങ്ങാപ്പാൽ
ജീരകം
ഉപ്പ്
വെള്ളം
ശർക്കര
വിഷുക്കട്ട പാകം ചെയ്യുന്ന വിധം
ഒരു കട്ടിയുള്ള പാത്രം എടുത്ത് അതിൽ തേങ്ങാപ്പാലിലെ രണ്ടാം പാലിൽ കഴുകിയ അരി ചേർത്ത് നന്നായി വേവിക്കുക.ഇടക്കിടക്ക് ഇളക്കി കൊടുക്കണംഅരി നല്ലവണ്ണം വെന്ത് പാത്രത്തിൽ നിന്നും വിട്ടു വരുന്ന ഭാഗം ആകുമ്പോൾ അതിലേക്ക് ജീരകവും ഉപ്പും തേങ്ങാപ്പാലിന്റെ ഒന്നാം പാലും ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക.
അല്പം നെയ്യ് കൂടി ചേർത്ത് ഇളക്കുകയാണെങ്കിൽ അടിയിൽ പിടിക്കാതെ സൂക്ഷിക്കാം.
ഇപ്പോൾ തീ ചെറുതാക്കി പാത്രം മൂടിവെച്ച് വേവിക്കണം. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കാൻ മറക്കരുത്. കുറച്ച് സമയം കഴിഞ്ഞാൽ കട്ടിയായ ഒരു മൃദുവായ കുഴച്ച രൂപത്തിലേക്ക് മാറും. അതാണ് വിഷുക്കട്ടയുടെ ശരിയായ അവസ്ഥ.
വെന്ത ശേഷം തീ ഓഫ് ചെയ്ത് കുറച്ച് സമയം മൂടിയിടുക. ഇതോടെ വിഷുക്കട്ടയ്ക്ക് നല്ലൊരു ഘടന ലഭിക്കും.വിഷുക്കട്ടയുടെ രൂപത്തിലേക്ക് ഒരു പാത്രത്തിലോ ഇലയിലോ പരത്തി വെച്ചതിനുശേഷം ശർക്കരപ്പാനി വിഷുകട്ടയുടെ മുകളിലേക്ക് ഒഴിച്ചു കൊടുക്കുക.ശേഷം ചെറിയ കഷണങ്ങളാക്കി രുചിയോടെ കഴിക്കാം
വളരെ ലളിതമായ ജീവിതവും സമൃദ്ധമായ മനസ്സും ഒരുമിച്ചുനിൽക്കുന്ന ഒരു കേരളീയ ചിന്തയുടെ പ്രതീകമാണ് ഇത്. വീട്ടിലെ എല്ലാവരും ഒരുമിച്ച് പങ്കുവെച്ച് കഴിക്കുന്ന ഈ വിഭവം കുടുംബബന്ധങ്ങളുടെ മാധുര്യവും ഓർമ്മിപ്പിക്കുന്നു.
പഴയ തലമുറയിൽ നിന്നു പുതിയ തലമുറയിലേക്ക് കൈമാറിക്കൊണ്ടിരിക്കുന്ന ഒരു പാചകപാരമ്പര്യമാണ് വിഷുക്കട്ട. വിഷുദിനത്തിന്റെ ആത്മാവിനെ വീട്ടിൽ തന്നെ അനുഭവിക്കാൻ സഹായിക്കുന്ന ഒരു സ്നേഹഭക്ഷണവും കൂടിയാണ് ഇത്.
പുതിയ പോസ്റ്റുകൾ കാണാനും അപ്ഡേറ്റുകൾക്കും മൗസ് പബ്ലിസിറ്റിയുടെ
വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യൂ..
Click Here > Mouse Publicity WhatsApp Channel
