മൃഗങ്ങളെ അടച്ചിടാത്ത മൃഗശാല
ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാല തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക് പ്രവർത്തനം തുടങ്ങി. 350 ഏക്കറോളം സ്ഥലത്ത് 300 കോടി ചെലവിലാണ് മൃഗശാല പണികഴിപ്പിച്ചിരിക്കുന്നത്. പുത്തൂരിലെ ഈ മൃഗശാല പീച്ചി ഡാമിനോട് ചേർന്നാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രശസ്ത ഓസ്ട്രേലിയൻ ഡിസൈനർ ജോൺ കോ ആണ് മൃഗശാല ഡിസൈൻ ചെയ്തത്. ഇവിടെ വന്യജീവികളെ കൂട്ടിലടക്കുന്ന രീതിയില്ല. മൃഗങ്ങളുടെ സ്വാഭാവികമായ ആവാസവ്യവസ്ഥിതി സൃഷ്ടിച്ചു തുറസ്സായ സ്ഥലത്താണ് മൃഗങ്ങൾ ജീവിക്കുന്നത്. ഈ മൃഗശാലയിലേക്ക് ആവശ്യമായ 90% വൈദ്യുതിയും സോളാർ സൗകര്യത്തിൽ നിന്നും എടുക്കുന്നതാണ് എന്നതുംശ്രദ്ധയമാണ്.
തുറസായ സ്ഥലങ്ങളിൽ സ്വൈര്യ വിഹാരം നടത്തിയിരുന്ന മൃഗങ്ങളെ പിടിച്ചു കൂട്ടിലിട്ട് അവയുടെ ജീവിത സാഹചര്യങ്ങളെ മാറ്റിമറിക്കുന്നതിനോട് ഈ പാർക്ക് അനുകൂലിക്കുന്നില്ല. മറിച്ച് അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥിതി പുനസൃഷ്ടിക്കുകയാണ് ഇവിടെ. കാഴ്ചക്കാർക്ക് ആശ്ചര്യവും കൗതുകവും ഉണ്ടാകുന്നത് നിലനിർത്തുന്നതിനോടൊപ്പം മൃഗങ്ങളുടെ തനത് ജീവിതരീതി അതേപടി നിലനിർത്തുക എന്നത് കൂടി പ്രധാനപ്പെട്ട കാര്യമാണ്. മൃഗസ്നേഹികൾക്ക് ഏറെ സന്തോഷം ഉണ്ടാക്കുന്ന ഒന്നാണിത്. കൂടുതൽ മൃഗങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കർണാടക ഗവൺമെൻറ് 38 സ്പീഷീസിലുള്ള മൃഗങ്ങളെ നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. പലയിടങ്ങളിൽ നിന്നുമായി 87 ഓളം സ്പീഷീസിൽ ഉള്ള പക്ഷിമൃഗാദികളെ പാർപ്പിക്കാനാണ് ഇപ്പോൾ ഉദ്ദേശിച്ചിട്ടുള്ളത്.
വെറും തരിശായി വരണ്ടു കിടന്നിരുന്ന സ്ഥലത്തെ മനോഹരമായ ഈ സുവോളജിക്കൽ പാർക്കാക്കി മാറ്റിയത് പ്രശസ്ത ഓസ്ട്രേലിയൻ ഡിസൈനറായ ജോൺ കോ ആണ്. വെറും കാടായി കിടന്നിരുന്ന സ്ഥലത്ത് വന്ന് താമസിച്ച് കാട്ടിലൂടെ നടന്ന നോക്കിയാണ് അദ്ദേഹം ഈ ഡിസൈൻ തയ്യാറാക്കിയത്. അതിനനുസരിച്ചാണ് പാർക്ക് രൂപപ്പെടുത്തിയെടുത്തത്. പുത്തൂർ പഞ്ചായത്തിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ഈ പാർക്കിനെ നോക്കിക്കാണുന്നത്.

പുതിയ പോസ്റ്റുകൾ കാണാനും അപ്ഡേറ്റുകൾക്കും മൗസ് പബ്ലിസിറ്റിയുടെ
വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യൂ..
Click Here > Mouse Publicity WhatsApp Channel

😍
Good information