ജെമിനിയിൽ മലയാളത്തിലും പ്രോംപ്റ്റ് നൽകി ചിത്രങ്ങൾ എഡിറ്റ് ചെയ്യാം
ഹബ്രൂഷ്
ഇപ്പോൾ ഗൂഗിൾ ജെമിനിയുടെ Ai ഫോട്ടോ എഡിററിംഗ് ആണല്ലോ ട്രെൻഡ്. നമുക്കിഷ്ടമുള്ള ഏതു പ്രകാരവും നമ്മുടെ ഫോട്ടോ എഡിറ്റ് ചെയ്യാം എന്നുള്ളത് വളരെ രസകരമാണ്.
പക്ഷെ പലർക്കും അതിനു വേണ്ടി കൊടുക്കേണ്ടതായ ‘Prompt’ അറിയില്ല എന്നത് ഒരു പ്രശ്നമാണ്. അതുകൊണ്ടുതന്നെ പലരും ‘Prompt’ കൾ മറ്റുള്ളവരിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്താണ് ഉപയോഗിക്കുന്നത്.ഇതിന്റെ ഫലമാവട്ടെ എല്ലാവരുടെയും ഫോട്ടോ ഒരുപോലെയിരിക്കുന്നു എന്നതാണ്.
സത്യത്തിൽ രസകരമായ കാര്യം എന്തെന്നാൽ നമുക്ക് നമ്മുടെ മലയാളത്തിൽ തന്നെ ‘Prompt’ എഴുതാം എന്നുള്ളതാണ്.. നമ്മൾ എഴുതുന്ന ‘Prompt’ ൽ എത്രത്തോളം വിശദമായി എഴുതുന്നുവോ അത്രയും നന്നായി ഗൂഗിൾ ജെമിനി വർക്ക് ചെയുകയും റിസൾട്ട് തരികയും ചെയ്യും.
ഉദാഹരണത്തിന് താഴെയുള്ള മലയാളം പ്രോംപ്റ്റും ഫോട്ടോ റിസൾട്ടും നോക്കൂ…
(ആദ്യം ഗൂഗിളിൽ ജമിനി ഓപ്പൺ ചെയ്യുക
ശേഷം +ബട്ടണിൽ ക്ലിക്ക് ചെയ്ത് നമ്മുടെ ഒരു ഇമേജ് അപ്‌ലോഡ് ചെയ്യുക.
ശേഷം നമ്മൾ ഇമെയിലിലോ മറ്റോ എഴുതിവെച്ച മലയാളം സ്ക്രിപ്റ്റ് കോപ്പി പേസ്റ്റ് ചെയുക,
ശേഷം Generate അമർത്തുക)
ഒരു മലയാളം Prompt
“എന്റെ ഈ ഫോട്ടോ വെച്ച് ഒരു ഹാർമോണിയം വായിക്കുന്ന ഒരാൾ ആക്കി മാറ്റൂ, ഹിന്ദുസ്ഥാനി കച്ചേരി നടക്കുന്ന സ്റ്റേജ്, ഞാൻ നടുവിൽ, ഒരു വശത്ത് തബല വാദകൻ, മറുവശത്ത് സിത്താർ വാദകൻ, രാത്രിയിൽ സ്റ്റേജ് പല നിറങ്ങളാൽ അലങ്കരിച്ചിരുന്ന അലങ്കാര വെളിച്ചങ്ങൾ , മുന്നിൽ സ്റ്റേജിനു അഭിമുഖമായി നിൽക്കുന്ന ഒരുപാട് കാണികൾ, ഞാൻ ഹാർമോണിയം ആസ്വദിച്ചു വായിക്കുന്നു. ഒരു കൈകൊണ്ട് ഹാർമോണിയം ബെല്ലോസ് മീട്ടുകയും മറ്റൊരു കൈകൊണ്ട് ഹാർമോണിയത്തിന്റെ കീകളിൽ വായിക്കുകയും ചെയുന്നു.. എനിക്ക് ഇതേ പ്രായം, മുഖം ഇതുപോലെ തന്നെ ആയിരിക്കണം, മാറ്റങ്ങൾ അരുത് , കണ്ടാൽ ഞാൻ തന്നെ എന്നു തോന്നണം. ധച്ചിരിക്കുന്നത് കറുത്ത കുർത്ത, മറ്റുള്ളവർ ചുവന്ന കുർത്ത, കാണികൾ പലനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചവർ എങ്കിലും കറുപ്പുംകൂടെ നിറഞ്ഞതായിട്ടാണ് അവരെ കാണുന്നത്, അവർ സ്റ്റേജിനു അഭിമുഖമാണ്, കാണികളിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ട്.ഫോട്ടോയിൽ അവരുടെ പിൻവശം മാത്രമേ കാണൂ, കാണികളിൽ ചിലർ കൈകൾ വീശുന്നു. , നല്ല ലൈറ്റിംഗ് ഒക്കെയുള്ള വ്യക്തതയുള്ള ഒരു ചിത്രം ഉണ്ടാക്കൂ”
(ഇതുപോലെ നിങ്ങൾക്കും നിങ്ങളുടെ ഭാവനക്കനുസരിച്ച് സ്വന്തമായി മലയാളത്തിൽ പ്രോംപ്റ്റ് എഴുതി ഫോട്ടോ എഡിറ്റ് ചെയ്യാവുന്നതാണ്)

ആളുകൾ എന്തിനും ഏതിനും ഗൂഗിളിൽ തിരയുന്ന ഈ കാലത്ത് നിങ്ങളുടെ സ്ഥാപനത്തിന്റെ പൂർണ്ണവിവരങ്ങൾ ഗൂഗിളിൽ ഉണ്ടോ ?ചെറിയ ചെലവിൽ നിങ്ങളുടെ സ്ഥാപനത്തിന്റെ പൂർണവിവരങ്ങൾ അടങ്ങിയ ഒരു ഓൺലൈൻ പ്രൊഫൈൽനിർമ്മിക്കണോ ?
നിങ്ങളുടെ ഓൺലൈൻ പ്രൊഫൈലിൽ ഉൾപ്പെടുത്തുന്ന വിവരങ്ങൾ…
ലോഗോ | പേര് | അഡ്രസ് | ബിസിനസ് സംബന്ധമായ വിവരങ്ങൾ
ഫോൺ നമ്പർ | വാട്സ്ആപ്പ് | ഇമെയിൽ | ഫേസ്ബുക്ക് | ഇൻസ്റ്റഗ്രാം |
യൂട്യൂബ് ലിങ്ക് |പരസ്യങ്ങൾ | സേവനങ്ങൾ | പ്രൊഡക്ടുകൾ
ഫോട്ടോ ഗാലറി | എക്സ്പീരിയൻസ് & ഹാപ്പി കസ്റ്റമേഴ്സ്
ഫീഡ്ബാക്ക് ഫോം | ഗൂഗിൾ റിവ്യൂ ലിങ്ക്
ഓപ്പൺ & ക്ലോസ് ടൈമിംഗ് | ലൊക്കേഷൻ മാപ്പ്
> ഈ പ്രൊഫൈൽ ഒരു കസ്റ്റമർ ഗൂഗിളിൽ തിരയുമ്പോൾ കാണാനാവുന്നു.
> നിങ്ങളെ വിളിക്കാനും വാട്സ്ആപ്പ് ചെയ്യാനും ഇമെയിൽ അയക്കാനും
സോഷ്യൽ മീഡിയ ലിങ്കുകൾ സന്ദർശിക്കാനും നമ്പർ ഡയൽ ചെയ്യുകയോ, അഡ്രസ് ടൈപ്പ് ചെയ്യുകയോ വേണ്ട, പകരം ടച്ച് റെസ്പോൺസ് ബട്ടണുകൾ.
> നിങ്ങളുടെ ലോഗോയോടുകൂടി കൂടിയ ഷെയർ ചെയ്യാവുന്ന
Clean and custom URL
(Our details.com / your name)
> നിങ്ങളുടെ സ്ഥാപനത്തിൽ പതിക്കാനും, ബിസിനസ് കാർഡിലും മറ്റും പ്രിന്റ് ചെയ്യാവുന്ന പ്രൊഫൈലിന്റെ QR code
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9447237115
അല്ലെങ്കിൽ സന്ദർശിക്കൂ




Good information
👍