Tech

ട്രെൻഡിനൊപ്പം പോവാം… നിങ്ങളുടെ സ്വന്തം AI കാരിക്കേച്ചർ പ്രൊഫൈൽ തയ്യാറാക്കാം 

Ai caricature social media trend

കാരിക്കേച്ചർ പ്രൊഫൈൽ പിക്ചർ ആണല്ലോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്. പല മേഖലയിലും  ജോലി  ചെയ്യുന്നവർ തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കാരിക്കേച്ചറുകൾ ചാറ്റ് ജിബിടി വഴി നിർമ്മിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ പിക്ച്ചറുകളാക്കുന്നത്.ഇടക്കിടക്ക് ഓരോ ട്രെൻഡുകൾ വരുന്ന സോഷ്യൽ മീഡിയയിൽ ഏറ്റവും പുതിയ ട്രെൻഡ് ആണ് കാരിക്കേച്ചർ പ്രൊഫൈൽ പിക്ചർ. നിങ്ങൾക്കും വളരെ മനോഹരമായ നിങ്ങളുടെ കാരിക്കേച്ചർ മിനിറ്റുകൾക്കകം ഉണ്ടാക്കിയെടുക്കാം, നല്ലൊരു ക്ലിയർ ഉള്ള നിങ്ങളുടെ ഒരു ഫോട്ടോയും ഒരു പ്രോംപ്റ്റും കൊടുത്താൽ ചാറ്റ് ജിബിടിയിൽ  നിങ്ങളുടെ ഒരു അടിപൊളി കാരിക്കേച്ചർ തയ്യാർ !

എങ്ങിനെയാണ്  കാരിക്കേച്ചർ നിർമ്മിക്കുന്നതെന്ന് നോക്കാം..

ആദ്യം നിങ്ങളുടെ ഫോണിൽ chatGPT ഇൻസ്റ്റാൾ ചെയ്യുക.
ശേഷം  chatGPT ഓപ്പൺ ചെയ്യുക,
നിങ്ങളുടെ നല്ലൊരു ഫോട്ടോ അപ്‌ലോഡ് ചെയ്യുക, 

ശേഷം ഈ പ്രോംപ്റ്റ്  ‘Create a caricature of me and my job based on everything you know about me.’  കോപ്പി  ചെയ്ത് നിങ്ങളുടെ ഫോട്ടോക്ക് താഴെ പേസ്റ്റ്  ചെയ്ത്  എന്റർ കൊടുക്കുക. നിങ്ങളുടെ കാരിക്കേച്ചർ റെഡി !

നിർമ്മിച്ചു കഴിഞ്ഞ നിങ്ങളുടെ കരിക്കേച്ചറുകളികൾ മാറ്റങ്ങൾ വരുത്തണമെങ്കിൽ മാറ്റം വരുത്തേണ്ട വിവരങ്ങൾ    ടൈപ്പ് ചെയ്തുകൊടുത്താൽ മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *