Food

നോമ്പുതുറക്കൊരു കിടിലൻ പാനീയം റാഗി സ്മൂത്തി..  

Raagi Smoothie

ഈ നോമ്പ് കാലം ചൂടുകാലം കൂടിയാണല്ലോ,  ശരീരത്തിന്റെ ചൂട് കുറക്കാനും ആരോഗ്യം സംരക്ഷിക്കാനും റമദാൻ വിഭവങ്ങളിലും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ആരോഗ്യപ്രദവും രുചികരവും ക്ഷീണം അകറ്റാനും ഏറെ സഹായിക്കുന്ന ഒരു റാഗി വിഭവമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
അത്ഭുതപ്പെടുത്തുന്ന ആരോഗ്യഗുണങ്ങൾ റാഗിയിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്കും  തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും റാഗി വളരെ ഗുണം ചെയ്യും.

ഇപ്പോൾ സ്മൂത്തികളുടെ കാലമാണല്ലോ… റാഗി കൊണ്ട് ഉണ്ടാക്കുന്ന റാഗി സ്മൂത്തി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

റാഗിപ്പൊടി, വെള്ളം, പാൽ, നേന്ത്രപ്പഴം അല്ലെങ്കിൽ ചെറുപഴം, പഞ്ചസാര,( ഡയബറ്റിക് ആയവർക്ക് ഈന്തപ്പഴം), ഏതെങ്കിലും നട്സ്, ഏലക്ക പൊടി എന്നിവയാണ് ആവശ്യമായ സാധനങ്ങൾ.

റാഗിപ്പൊടി വെള്ളത്തിൽ കട്ടയില്ലാതെ ഇളക്കിചേർത്ത് അടുപ്പത്ത് വെച്ച് നന്നായി വേവിച്ച് കുറുക്കിയെടുക്കണം. റാഗി വെന്ത് പരുവമാകുമ്പോൾ നന്നായി തണുക്കാനായി മാറ്റിവെക്കുക. തൊലികളഞ്ഞ പഴം, കുരുകളഞ്ഞ ഈന്തപ്പഴം, നിലക്കടല അല്ലെങ്കിൽ ബദാം, തണുപ്പിച്ച പാൽ എന്നിവ ചേർത്ത് ഒരു മിക്സി ജാറിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി തണുപ്പിച്ച് വെച്ച റാഗിക്കുറുക്കും ഏലക്കാപൊടിയും നന്നായി മിക്സ് ചെയ്യുക. നല്ലവണ്ണം സ്മൂത്ത് ആയി വരുമ്പോൾ ഒരു സെർവിങ് ഗ്ലാസ്സിലേക്ക് പകർത്തി മുകളിൽ കുറച്ച് നട്ട്സ് വിതറി ഭംഗിയാക്കി ഉപയോഗിക്കാവുന്നതാണ്. ഇത് നോമ്പുകാലത്ത്  ശരീരത്തിന് തണുപ്പും ആരോഗ്യവും നൽകുന്ന ഒരു വിഭവമാണ്.

Leave a Reply

Your email address will not be published. Required fields are marked *