Entertainment

വലതുവശത്തെ കള്ളൻ OTT ൽ  എത്തി valathu vashathe kallan

ജീത്തു ജോസഫ് സംവിധാനം ചെയ്ത് ബിജു മേനോനും ജോജു ജോർജും ഒന്നിക്കുന്ന ‘വലതുവശത്തെ കള്ളൻ’ മാർച്ച് 27 മുതൽ  ആമസോൺ പ്രൈം വഴി പ്രേക്ഷകരിലേക്കെത്തി . സർക്കിൾ ഇൻസ്പെക്ടർ ആന്റണി സേവ്യറായി ബിജു മേനോനും, സാമുവൽ ജോസഫ് എന്ന പിതാവിന്റെ വേഷത്തിൽ ജോജു ജോർജും തിളങ്ങുന്ന ഈ ചിത്രം, ഒരു കാണാതായ കേസ് അന്വേഷിക്കുന്നതിനിടെ ആന്റണി സേവ്യറിന്റെ ജീവിതം തലകീഴ് മറിയുന്ന കഥ പറയുന്നു.

ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ഈ ചിത്രം ‘ടോക്സിക് പാരന്റിംഗ്’ എന്ന സംവേദനക്ഷമമായ വിഷയത്തെ തുറന്നുകാട്ടുന്നു. ഡിനു തോമസ് ഈലൻ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ തുടങ്ങി ശക്തമായ താരനിര ചിത്രത്തെ സമ്പന്നമാക്കുന്നു. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് എന്നീ ബാനറുകൾക്ക് കീഴിൽ ഷാജി നടേശൻ നിർമ്മിച്ച ഈ ചിത്രം ഗുഡ്‍വിൽ എന്റർടൈൻമെന്റ്സ് വിതരണം ചെയ്യുന്നു. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സതീഷ് കുറുപ്പ്; എഡിറ്റിംഗ് വിനായകും. സംഗീത സംവിധാനം വിഷ്ണു ശ്യാമിന്റേതാണ്.

valathu vashathe kallan

Leave a Reply

Your email address will not be published. Required fields are marked *