റോസ് ഡേ മുതൽ വാലന്റൈൻസ് ഡേ വരെ …കഴിഞ്ഞുപോകുന്ന വാലന്റൈൻസ് വീക്ക് !
വാലന്റൈൻസ് ഡേ ചരിത്രം.

പരസ്പരം പ്രണയിക്കുന്നവരും പ്രണയം ആഗ്രഹിക്കുന്നവരും ആവേശത്തോടെ കാത്തിരിക്കുന്ന ദിവസം ആണല്ലോ ഫെബ്രുവരി 14, പ്രണയിക്കുന്നവർ പരസ്പരം സമ്മാനങ്ങൾ കൈമാറി പ്രണയം ഉറപ്പിക്കുമ്പോൾ പ്രണയം ആഗ്രഹിക്കുന്ന ആളുകൾ അത് തുറന്ന് പറയാനും കേൾക്കാനും ഉള്ള ദിവസമായി മാറ്റുന്നു വാലന്റൈൻസ് ഡേ.
ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഓരോ ദിവസത്തിനും ഓരോ പ്രത്യേകതകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഫെബ്രുവരി 7 റോസ് ഡേ ആണ് പ്രണയിക്കുന്ന ആളുകൾ പരസ്പരം റോസ് കൈമാറുകയും താൻ പ്രണയിക്കാൻ ആഗ്രഹിക്കുന്ന കാമുകനോ കാമുകിക്കോ റോസ് നൽകി പ്രണയം അറിയിക്കുകയും ചെയ്യുന്ന ദിവസം ആണത്.
ഫെബ്രുവരി 8 പ്രൊപ്പോസ് ഡേയാണ് തൻറെ ഉള്ളിലുള്ള പ്രണയം തുറന്നു പറയാനുള്ള മികച്ച ദിവസമായി പ്രൊപ്പോസ് ഡേയെ തെരഞ്ഞെടുക്കുന്നു.
ഫെബ്രുവരി 9 ചോക്ലേറ്റ് ഡേ പ്രിയപ്പെട്ടവർക്ക് ചോക്ലേറ്റ് സമ്മാനമായി നൽകുന്നതാണ് ഇതിൻറെ പ്രത്യേകത. ഫെബ്രുവരി 11 പ്രോമിസ് ഡേയാണ് തന്നിൽ നിന്നും ഒരിക്കലും പിരിഞ്ഞു പോവില്ലെന്ന് കാമുകി കാമുകനും കാമുകൻ കാമുകനും ഉറപ്പു നൽകുന്ന ദിവസമാണിത്.
ഫെബ്രുവരി 12 പ്രണയിതാക്കൾ ഏറെ കാത്തിരിക്കുന്ന ദിവസമാണ് പരസ്പരം ചുംബിക്കാനുള്ള അവസരം നൽകുന്നു എന്നതാണ് ഈ ദിവസത്തിൻറെ പ്രത്യേകത.
ഫെബ്രുവരി 13 ഏറെ പ്രിയപ്പെട്ടവരെ മനസ്സുകൊണ്ടും ശരീരം കൊണ്ടും അടുപ്പിച്ച് നിർത്താനുള്ള ദിവസമാണിത്. ഫെബ്രുവരി 14 ബിഗ് ഡേ ആയി പ്രണയതാക്കൾ ആഘോഷിക്കുന്നു. ഇതെല്ലാം ആഘോഷിക്കുമ്പോഴും എന്താണ് വാലന്റൈൻസ് ഡേയുടെ പിന്നിലെ ചരിത്രം എന്ന് പലർക്കും അറിയില്ല
റോം ഭരിച്ചിരുന്ന ക്ലോഡിയസ് ചക്രവർത്തിയുടെ കാലത്ത് വാലൻ്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞ പുരുഷന്മാർക്ക് കുടുംബത്തെ കുറിച്ചുള്ള ചിന്ത കാരണം യുദ്ധത്തിൽ വീര്യം കാണിക്കുന്നില്ല എന്ന് ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. എന്നാൽ ഈ സമയത്ത് ബിഷപ്പ് വാലൻന്റൈൻ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി പ്രണയത്തിൽ ആയി. അതോടെ ആ പെൺകുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു എന്ന് പറയപ്പെടുന്നു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ ഒരു കുറിപ്പ് നൽകി. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്.
