Tech

ലോകം 5G – ചൈന 10G! 

 സമകാലിക ലോകത്ത്  പല രാജ്യങ്ങളിലും പൂർണ്ണമായും 4 ജി പോലും പ്രവർത്തനക്ഷമമല്ലാത്ത സാഹചര്യത്തിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട്  ചൈന 10G ബ്രോഡ്‌ബാൻഡ് നെറ്റ് വർക്ക്‌ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിക്കഴിഞ്ഞു.

50G-PON സാങ്കേതികവിദ്യയുടെ പ്രയോഗത്തിലൂടെ ചൈനയുടെ ടെലികോം രംഗം ഒരു പുതിയ വേഗതാനുഭവത്തിലേക്ക് കടക്കുകയാണ്.

ഹുവാവേയും (Huawei ) സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം  ഓപ്പറേറ്ററായ ചൈന യൂണികോമും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് പ്രസ്‌തുത പദ്ധതി നടപ്പാക്കുന്നത്.

നൂതനമായ 50G പിഒഎൻ (പാസീവ് ഒപ്റ്റിക്കൽ നെറ്റ്‌വർക്ക്) സാങ്കേതികവിദ്യയാണ് ഹൈ-സ്‌പീഡ് നെറ്റ്‌വർക്കിന് ഉപയോഗിക്കുന്നത്.

 മുഖ്യ സവിശേഷതകൾ:

  • ഡൗൺലോഡ് വേഗത: 9.8 Gbps
  • അപ്പ്‌ലോഡ് വേഗത: 1 Gbps
  • ലേറ്റൻസി: 3 milliseconds

സുപ്രധാന നേട്ടങ്ങൾ  

  • ശ്രവണ–ദൃശ്യ മാധ്യമങ്ങൾ: 8K വീഡിയോ, VR/AR മീഡിയാ സ്റ്റ്രീമിങ്
  • വ്യാവസായിക സാധ്യതകൾ:Real-time data transference, Smart manufacturing
  • വിദ്യാഭ്യാസം/ആരോഗ്യം: ടെലിഹെൽത്ത്, ഇ-ലേണിങ്, റിമോട്ട് സർജറി
  • സ്മാർട്ട് സിറ്റി : ട്രാഫിക് മാനേജ്മെന്റ്

മുതലായവയിലാണ്.

മാത്രമല്ല ഇവയിൽ  ഗണ്യമായ മാറ്റങ്ങൾ വരുത്തുകയും, പുതിയതരം ഡിജിറ്റൽ സേവനങ്ങൾക്കുള്ള വാതിൽതുറക്കുകയും ചെയ്യുന്നു.

ഇതിനോടനുബന്ധിച്ചുള്ള മറ്റൊരു വലിയ ലക്ഷ്യം  2026-ഓടെ Shanghai  യെ ലോകത്തിലെ ആദ്യത്തെ “10 Gigabit All-Optical City” ആക്കുന്നതിനായുള്ള പദ്ധതിയാണ്.അതിലേക്കുള്ള ചുവടുവെപ്പുകൂടെയാണ് ഇത്.

2 thoughts on “ലോകം 5G – ചൈന 10G! 

  • Anonymous

    👍🏾

  • Anonymous

    👍👍👍

Leave a Reply

Your email address will not be published. Required fields are marked *