പതിനഞ്ചു വർഷങ്ങൾ താണ്ടിയ വിജയത്തിന്റെ കഥ.-സൗന്ദര്യ ടെക്‌സ്റ്റൈൽസ്

പതിനഞ്ചു വർഷങ്ങൾ താണ്ടിയ വിജയത്തിന്റെ കഥ.-
സൗന്ദര്യ ടെക്‌സ്റ്റൈൽസ്
കടപ്പുറം പഞ്ചായത്തിലെ പല വാർഡുകളിലേയും ജനങ്ങൾ എന്തിനും ഏതിനും ആശ്രയിക്കുന്ന കവലയാണ് അഞ്ചങ്ങാടി. എന്നാൽ ഇവിടെ ഒരു കുടുംബത്തിലെ എല്ലാവർക്കുമുള്ള വസ്ത്രങ്ങൾ എടുക്കുവാനുള്ള ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ ഒന്നുമില്ലാത്ത സമയമുണ്ടായിരുന്നു. പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വസ്ത്രങ്ങൾ എടുക്കണമെങ്കിൽ ചാവക്കാട്ടേക്ക് ബസ് കയറിപ്പോയിമാത്രം എടുത്ത് വരേണ്ട അവസ്ഥ.
പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ വന്ന നൂറുദ്ധീന്റെ മനസ്സിൽ ഈ സാഹചര്യത്തിലാണ് അഞ്ചങ്ങാടിയിൽ സ്വന്തമായി ഒരു ടെക്സ്റ്റൈൽ ഷോപ്പ് എന്ന ആശയം ഉദിച്ചത്.
ഷോപ്പിങ്ങിനുവേണ്ടി വേണ്ടി ടൗണിലേക്ക് പോകുമെങ്കിലും ഗ്രാമത്തിലെ കവലകളിലേക്ക് വരാൻ നാട്ടിലെ സ്ത്രീകൾക്ക് മടിയാണ്! അതുകൊണ്ടുതന്നെ, സ്ത്രീകൾക്കും മടികൂടാതെ വരാൻ കഴിയുന്ന വിധത്തിൽ അഞ്ചങ്ങാടി സെന്ററിൽ നിന്ന് കുറച്ചു മാറിയായിരിക്കണം തന്റെ ടെക്സ്റ്റൈൽ ഷോപ്പ് എന്ന് നൂറുദ്ധീൻ ഉറപ്പിച്ചു.പിന്നെ കൂടുതൽ ഒന്നും ചിന്തിച്ചില്ലെന്ന് വേണം പറയാൻ!
അഞ്ചങ്ങാടി സെന്ററിൽ നിന്ന് കുറച്ചകലെ ‘ കെട്ടുങ്ങൽ’ സ്വന്തമായി സ്ഥലം വാങ്ങി തന്റെ ടെക്സ്റ്റൈൽ ഷോപ്പ് എന്ന ആഗ്രഹം പൂർത്തീകരിച്ചു.
പ്രതീക്ഷിച്ചതിലും കൂടുതൽ വിജയകരമായിരുന്നു ഫലമെന്ന് നൂറുദ്ധീൻ പറയുന്നു.
ഇന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കസ്റ്റമേഴ്സ് സൗന്ദര്യ ടെക്സ്റ്റൈൽസിൽ എത്തുന്നുണ്ട്.
പെരുന്നാൾ, വിഷു, ഓണം, ക്രിസ്തുമസ് തുടങ്ങി ഏതു ആഘോഷമായാലും സൗന്ദര്യ ടെക്സ്റ്റൈൽസിൽ ഒരേ തിരക്കാണ്.
2010 ൽ തുടങ്ങിയ സൗന്ദര്യ ടെക്സ്റ്റൈൽസ് ഇപ്പോൾ വിജയകരമായി 15 വർഷങ്ങൾ പിന്നിടുന്നു.
ന്യൂബോൺ വിഭാഗത്തിലുള്ള കുട്ടികളുടെ വസ്ത്രങ്ങൾ മുതൽ മുതിർന്ന സ്ത്രീപുരുഷന്മാർക്കുള്ള വിവിധ വസ്ത്രങ്ങൾ നല്ല കളക്ഷനുകളിൽ ഇവിടെ ലഭ്യമാണ്.അതും വളരെ ന്യായമായ വിലയിൽ എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്.
പുരുഷന്മാർക്കുള്ള പാന്റ്സ്, ഷർട്ട്, ജീൻസ്, ധോത്തീസ്, മുണ്ടുകൾ, ഇന്നർവെയറുകൾ, ട്രാക്‌സ്യൂട്ടുകൾ, ജെയ്‌സികൾ, ലുങ്കികൾ, ഷർട്ട് ബിറ്റ്, ജുബ്ബ, കുർത്ത, കന്തൂറ, ജെൻസ് ടീഷർട്ട്.
സ്ത്രീകൾക്കുള്ള ടീ ഷർട്ട്, ചുരിദാർ, കുർത്തീസ്, ടോപ്പ്, ഫ്രോക്ടോപ്പ്, കോപ്‌ടോപ്, മിസ്‍ലെങ്ത് ടോപ്, ചുരിദാർ ബിറ്റ്, സെറ്റ് സാരി, സെറ്റ് മുണ്ട്, ബ്ലൗസ് പീസ്, അബായ, പർദ്ദ, ഷോളുകൾ, നൈറ്റി.
കുട്ടികൾക്കായി ന്യൂബോൺ ഐറ്റംസ്, ഫ്രോക്കുകൾ, ഫാൻസി ഫ്രോക്കുകൾ, ടീഷർട്ടുകൾ, ഷർട്ടുകൾ, ട്രൗസറുകൾ എന്നിങ്ങനെ വസ്ത്രവൈവിധ്യങ്ങളുടെ കളക്ഷനുകളാണ് സൗന്ദര്യ ടെക്സ്റ്റൈൽസിന്റെ പ്രത്യേകത.
കൂടാതെ ഫാൻസി ഐറ്റംസ്, കോസ്മെറ്റിക്സ്, പെർഫ്യൂമുകൾ, കളിപ്പാട്ടങ്ങൾ, ഫൂട്ട് വെയർ, തൊട്ടിൽ, ബേബി ബെഡുകൾ, ബ്ലാങ്കറ്റുകൾ,
മുതലായവയും വിവിധങ്ങളായ മോഡലുകളിൽ ഇവിടെ ലഭിക്കുന്നു.
പതിനഞ്ചുവർഷങ്ങൾ എന്നുപറയുമ്പോൾ നൂറുദ്ധീൻറെ മുഖത്തൊരു പുഞ്ചിരി വിരിയുന്നു.
വസ്ത്ര വിപണന രംഗത്തെ 15 വർഷത്തിന്റെ അനുഭവസമ്പത്തിന്റെയും
ആഗ്രഹപൂർത്തീകരണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുഞ്ചിരി.