Health

വണ്ണക്കുരുക്കിൽ നിന്നും  വിടുതൽ  നേടാം:എല്ലാ ദിവസവും പരീക്ഷിക്കാവുന്ന മാർഗങ്ങൾ 

വണ്ണക്കുരുക്കിൽ നിന്നും  വിടുതൽ  നേടാം:എല്ലാ ദിവസവും പരീക്ഷിക്കാവുന്ന മാർഗങ്ങൾ 

അമിതവണ്ണം നമ്മുടെ ആരോഗ്യം മാത്രമല്ല ആത്മവിശ്വാസവും ഇല്ലാതെയാക്കും . കഠിനമായ ഡയറ്റും ജിമ്മും ഇല്ലാതെ തന്നെ അമിതവണ്ണം കുറച്ച് ആത്മവിശ്വാസവും  ആരോഗ്യമുള്ളവരുമായിമാറാൻ ലളിതമായ മാർഗ്ഗങ്ങൾ ഇതാ 

1 രാവിലെ ചൂടുവെള്ളം കുടിക്കൽ  :പഴയ മാർഗമെങ്കിലും  എല്ലായ്‌പ്പോഴും ഫലപ്രദം 

രാവിലെ ഉറക്കമുണർന്ന് വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത്  ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു .അതിനാൽ ശരീരം കൂടുതൽ ഊർജ്ജം ഉപയോഗിച്ച് കലോറി ചൂടാക്കുന്നു.മാത്രമല്ല ചൂടുവെള്ളം കുടിക്കുന്നത്തിലൂടെ ശരീരത്തിലെ  Digestive Enzymes സജീവമാകുന്നു.അതിലൂടെ ഭക്ഷണം ശരിയായി ദഹിക്കുകയും Fat ഉണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. 

2 ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കുക.

ശരിയായ രീതിയിൽ ഭക്ഷണത്തിന്റെ അളവ് നിയന്ത്രിച്ചാൽ അമിതഭക്ഷണവും അതിനോടൊപ്പം അമിതവണ്ണവും   ഒഴിവാക്കാം.നമുക്ക് സാധാരണ ഭക്ഷണം വിളമ്പുമ്പോൾ പാത്രം നിറഞ്ഞു കണ്ടാലേ മനസ്സിന്ന് തൃപ്തി തോന്നുകയുള്ളൂ. അതിനുപകരമായി പാത്രത്തിനെ വ്യത്യസ്ത ഭാഗങ്ങളായി  വിഭജിച്ച് ഭക്ഷണം ക്രമീകരിക്കാവുന്നതാണ് .ഉദാഹരണമായി ഒരു ലഞ്ച് പ്ലേറ്റ് :

പച്ചക്കറിത്തോരൻ -1/ 2  കപ്പ് 

ചോറ് 1/ 2  കപ്പ്  അല്ലെങ്കിൽ ചപ്പാത്തി -1 

പയർ/മുട്ട -1 മുട്ട അല്ലെങ്കിൽ 1/ 4  കപ്പ് പയർ

3 നടത്തം പതിവാക്കുക 

നടത്തത്തെ ഒരു ശക്തമായ വ്യായാമമായി  ആരും കണക്കാക്കാറില്ല.എന്നാൽ പതിവായ നടത്തം  ശരീരത്തിന് മാത്രമല്ല മനസ്സിനും ഉന്മേഷം നൽകും.ഒരു ദിവസം അര മണിക്കൂറെങ്കിലും  നടത്തത്തിനായി മാറ്റിവെക്കുന്നത്  കലോറി Burning ന്ന് സഹായിക്കുന്നു.അതുകൂടാതെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നടത്തം  സഹായിക്കുന്നു .

4 ഉറക്കം ഒഴിവാക്കാതിരിക്കുക 

ഉറക്കക്കുറവ് പല ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഉറക്കം കുറയുമ്പോൾ ശരീരത്തിലെ വിശപ്പിന്റെ  ഹോർമോണിന്റെ അളവ് ഉയരുന്നു .ഇത് കാരണം അമിതമായി ഭക്ഷണം കഴിക്കാൻ തോന്നുകയും വണ്ണം കൂടുകയും ചെയ്യുന്നു. മാത്രമല്ല മെറ്റബോളിസം കുറയാനും ഉറക്കക്കുറവ് കാരണമാകും.

5 ജങ്ക് ഫുഡിനോട് NO പറയുക 

നാവിന്റെ രുചി നമ്മെ ഇപ്പോഴും ജങ്ക് ഫുഡിലേക്ക് അടുപ്പിക്കുമെങ്കിലും വയറിന് അതത്ര ആസ്വാദ്യകരമല്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ജങ്ക് ഫുഡിൽ അടങ്ങിയിട്ടുള്ള ഉയർന്ന പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കലോറി കൂടിയവയും പോഷകം കുറഞ്ഞവയുമാണ്. അതിനാൽ അത് മുഴുവൻ Fat ആയി ശരീരത്തിൽ ശേഖരിക്കപ്പെടുന്നു .മാത്രമല്ല ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെ Blood Vessels Block ആകാനും ഹാർട്ട് അറ്റാക്ക് ,സ്‌ട്രോക്ക്  പോലുള്ള പ്രശ്നങ്ങൾ വരാനും സാധ്യതകളേറെയാണ്..

അമിതവണ്ണം കുറക്കുക എന്നത് ഒന്നോ രണ്ടോ ദിവസം കൊണ്ട് സാധ്യമായ കാര്യമല്ല.അതിന് നിരന്തരമായ ശ്രമങ്ങളും ജീവിത ശൈലിയിലെ ക്രമീകരണങ്ങളും ആവശ്യമാണ്.ആരോഗ്യകരമായ ഒരു ജീവിതത്തിന്  ആരോഗ്യമുള്ള ശരീരവും ആവശ്യമാണെന്ന് നാം വിസ്മരിച്ചു കൂടാ 

Leave a Reply

Your email address will not be published. Required fields are marked *