വേടന്റെ ആദ്യത്തെ ‘പ്രേമപ്പാട്ട് ‘മോണലോവ’ പുറത്തിയിറങ്ങി, പ്രണയവും വിപ്ലവവും നിറയുന്ന കവിത!
റാപ്പർ വേടന്റെ ആദ്യത്തെ ‘പ്രേമപ്പാട്ട് ‘മോണലോവ’ പുറത്തിയിറങ്ങി.പുലിപ്പല്ല് കൈവശം വെച്ചെന്ന കേസിൽ അറസ്റ്റിലായി തെളിവെടുപ്പിന് കൊണ്ട് വന്നസമയത്ത് തന്റെ പുതിയ പാട്ട് റിലീസാവുന്ന കാര്യം വേടൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ലോകത്തെ ഏറ്റവും വലിയ അഗ്നിപർവതമായ ഹവായ് ദ്വീപിലെ ‘മോണലോവ’യെയാണ് പ്രണയമായും, പ്രതീക്ഷയായും മോഹമായും തന്റെ പാട്ടിൽ വേടൻ ഉപമിക്കുന്നത്.
”മോണലോവയേ , മോഹലാവയേ,
എന്റെ നാളെയേ പ്രേമലീലയേ.. ”
എന്ന വരികളാണ് പാട്ടിന്റെ ഹൈലൈറ്റ്
” ഒരുത്തീ ഒരുത്തീ,
കള്ളിക്കാട്ടില് മുള്ളുചെടിപോലെ ഒരുത്തീ”
പ്രണയവും, വിപ്ലവവും നിറയുന്ന
പാട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്,
“എണ്ണക്കറുപ്പിയേ, നിന്റെ കണ്ണിൽ കുരുങ്ങി ഞാൻ മരിച്ചു
രണ്ടാം പിറവിയേ, ഇത് രണ്ടാം പിറവിയേ “
നിന്നെ വാൻഗോഗ് വരച്ചതോ, മെർലിൻ മൺറോ വീണ്ടും
മണ്ണിൽ ജനിച്ചതോ, സൂഫികവിത മുന്നിൽ പെണ്ണായി നടന്നതോ,
സോവ്യറ്റ് യൂണിയൻ എന്നിൽ വിപ്ലവം പിറന്നതോ ?
നീ ചിരിച്ചാൽ ബിഥോവനോ,
ഞാൻ നാഗസാക്കി ഹിരോഷിമ എന്നിൽ വന്നു വീഴാമോ,
എന്റെ ലിബിയ നിന്റെ തെരുവിൽ കിടന്നുമരിക്കും
ഞാൻ അറിയാം,
കൊറിയ നിൻ തടവറയിൽ
അടിയറവ് ഞാൻ പറയാം”
എന്നിങ്ങനെ പോകുന്നു പാട്ടിന്റെ വരികൾ!
2.27 മിനിറ്റ് മാത്രമാണ് പാട്ടിന്റെ ദൈർഘ്യം.
റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ‘ മോണലോവ ‘ യൂടൂബിലും സ്പോട്ടിഫൈയിലും ഹിറ്റാണ്.
