ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഈയാഴ്ച്ച എത്തിയ സിനിമകൾ
ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച തീയേറ്ററിലെത്തിയത് . ഏപ്രിൽ 25ന് രണ്ട് ചിത്രങ്ങളും ഏപ്രിൽ 24ന് ഒരു ചിത്രവുമാണ് തിയേറ്ററിത്തിയത് . മൂന്ന് ചിത്രങ്ങളെയും ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.
ഷെയ്ൻ നിഗം നായകനായെത്തുന്ന ഹാൽ എന്ന ചിത്രമാണ് ഒന്നാമത്തേത്. രണ്ടു മതങ്ങളിൽ പെട്ട കാമുകീകാമുകന്മാരുടെ പ്രണയകഥയാണ് ഹാൽ. സാക്ഷിവൈദ്യയാണ് നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെ വി ജെ പ്രൊഡ്യാക്ഷൻസിൻ്റെ ബാനറിൽ വീരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഷാദ് കോയയുടെ തിരക്കഥയിൽ വരുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിൽ ഏറെ മുതൽമുടക്കുള്ള പ്രണയ ചിത്രം കൂടിയാണെന്നാണ് അഭ്യൂഹങ്ങൾ.
ദി പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രത്തിൽ ഷറഫുദ്ദീനും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ തന്നെ ബാനറിൽ ഷറഫുദ്ദീനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൻറെ സംവിധായകൻ പ്രനീഷ് വിജയനാണ്. ജയ് വിഷ്ണുവും സംവിധായകനായ പ്രനീഷ് വിജയനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് രാജേഷ് മുരുകേശനാണ്. സി ചന്ദ്രൻ ഛായാഗ്രഹണവും അഭിനവ് സുന്ദർ നായ്ക് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.
മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് തുടരും. തരുൺമൂർത്തിയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. തോമസ് മാത്യു, ഫർഹാൻ ഫാസിൽ, ഇർഷാദ് അലി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മോഹൻലാലിന്റെ സിനിമ ജീവിതത്തിലെ മുന്നൂറ്റി അറുപതാമത്തെ ചിത്രമാണിത്. മാത്രമല്ല ഇരുപത്തൊന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ജോഡിയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്. മോഹൻലാൽ ടാക്സി ഡ്രൈവറായാണ് ഈ ചിത്രത്തിൽ എത്തുന്നത്. തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. രജപുത്രാ വിശ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

👍🏻