ED-എക്സ്‌ട്രാ ഡീസന്റ് OTT റിലീസിലേക്ക്
സുരാജ് വെഞ്ഞാറമൂട് നായകനായി കഴിഞ്ഞ വർഷം ഡിസംബറിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് എക്സ്ട്രാ ഡീസന്റ് (ED).
സുരാജ് വെഞ്ഞാറമ്മൂട് നായകനായ ഈ ചിത്രം സംവിധാനം നിർവഹിച്ചത് ആമിർ പള്ളിക്കൽ ആയിരുന്നു.
2023 ൽ ഇറങ്ങിയ ‘ആയിഷ’ ആണ് ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ആദ്യ ചിത്രം.
ബാല്യകാലത്തെ ദുരനുഭവങ്ങൾ മൂലം വിചിത്രസ്വഭാവക്കാരനായി മാറുന്ന ഒരു മനുഷ്യന്റെ ജീവിതമാണ് ചിത്രത്തിൻറെ പ്രമേയം. നർമ്മത്തിൽ പൊതിഞ്ഞുകൊണ്ടാണ് ചിത്രത്തിൻറെ കഥ പുരോഗമിക്കുന്നത്.
റിട്ടേയഡ് തഹസിൽദാരായ അച്ഛനും ടീച്ചറായ അമ്മയും സഹോദരിയുമുള്ള കുടുംബപശ്ചാത്തലത്തിൽ ബിനു എന്ന ചെറുപ്പക്കാരനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു സംഭവത്തോടെ ബിനുവിന്റെ മറ്റൊരു ജീവിതത്തിലേക്ക് സിനിമ പ്രവേശിക്കുന്നു.
നർമ്മത്തിലൂടെ സഞ്ചരിക്കുന്ന ഈ സിനിമ കുടുംബപ്രേക്ഷകരടക്കം ഏതു തരം പ്രേക്ഷകർക്കും ആസ്വാദ്യകരമായ ചിത്രമാണ്.
ചിത്രത്തിലെ മറ്റു അഭിനേതാക്കൾ ഗ്രേസ് ആന്റണി, പുതുമുഖം ദിൽന, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, സജിൻ ചെറുകയിൽ, അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, വിനീത് തട്ടില്‍ എന്നിവരാണ്.
ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. സിനിമ നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രയ്മ്സും വിലാസിനി സിനിമാസും ചേർന്നാണ്. ഛായാഗ്രഹണം ഷാരോണ്‍ ശ്രീനിവാസ്, സംഗീതം അങ്കിത് മേനോന്‍, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ് എന്നിവരാണ് ചെയ്തിരിക്കുന്നത്.സുരാജ് വെഞ്ഞാറമ്മൂട് സിനിമാ നിർമ്മാണത്തിലേക്ക് പ്രവേശിച്ച ചിത്രംകൂടിയാണിത്.

ED – First look poster Photo:www.instagram.com/surajvenjaramoodu